പറവൂർ: തിങ്കളാഴ്ച രാത്രി കരുമാല്ലൂർ പഞ്ചായത്തിലെ മനയ്ക്കപ്പടിയിലുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം.നാലാംവാർഡിലെ നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിപ്പോയി. വടക്കേമാടശേരി വിനോദിന്റെ കെട്ടിടത്തിനും മുകളിൽ വച്ചിരുന്ന വാട്ടർ ടാങ്ക് ഇടിമിന്നലേറ്റ് പൊട്ടിപ്പോയി. പ്രശ്നബാധിതസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വാർഡ് മെമ്പർ കെ.എം. ലൈജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽകുമാർ എന്നിവർ സന്ദർശിച്ചു.