വൈപ്പിൻ: പതിനാലുകാരിയുടെ നേരെ നഗ്‌നതാ പ്രദർശനം നടത്തിയ 44 കാരനെതിരെ മുനമ്പം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ബാലിക പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. പ്രതി ഒളിവിലാണ്. വീട്ടിൽ വീടിന്റെ മുന്നിൽ ഇരുന്നു പഠിച്ചുകൊണ്ടിരിക്കെയാണ് ഇയാൾ ഒച്ചയുണ്ടായി വിളിച്ചതും നഗ്‌നതാ പ്രദർശനം നടത്തിയതെന്നും പരാതിയിൽ പറയുന്നു.