photo
ഞാറക്കൽ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി. എം. ഹൈസ്‌കൂളിലെ വിവിധ കേഡറ്റുകൾ ലഹരിക്കെതിരെ നടത്തിയ സൈക്കിൾ റാലി എടവനക്കാട് സഹകരണബാങ്ക് പ്രസിഡന്റ് ടി. എ. ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

വൈപ്പിൻ: എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള വിമുക്തി ലഹരിവർജ്ജനമിഷന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബറിൽ നടപ്പിലാക്കുന്ന പരിപാടികളോടനുബന്ധിച്ചാണ് സൈക്കിൾറാലി സംഘടിപ്പിച്ചത്. ഞാറക്കൽ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ എടവനക്കാട് എസ്.ഡി.പി.വൈകെ.പി.എം ഹൈസ്‌കൂളിലെ കേഡറ്റ് വിംഗുകളായ ജെ.ആർ.സി, എസ്.പി.സി, എൻ.സി.സി, ലിറ്റിൽ കൈറ്റ്‌സ്, മയക്കുമരുന്ന് വിരുദ്ധക്ലബ്, ഹൈസ്‌കൂൾ റെസിഡന്റ്‌സ് അസോസിയേഷൻ, ആഷാ റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സൈക്കിൾറാലി.
പി.ടി.എ പ്രസിഡന്റ് ആന്റണി സാബു അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ആൽബി, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.ജി. പ്രദീപ്കുമാർ , ഹെഡ്മിസ്ട്രസ് സി. രത്‌നകല എന്നിവർ സംസാരിച്ചു. എടവനക്കാട് സഹകരണബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ് സൈക്കിൾ റാലി ഫ്‌ളാഗ് ഒഫ് ചെയ്തു.