കളമശേരി: ലേബർ കമ്മീഷണറേറ്റിന്റെയും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന നോക്കുകൂലിവിരുദ്ധ പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് കളമശേരി ഉപകാര്യാലയം നോക്കുകൂലി അവബോധയോഗം സംഘടിപ്പിച്ചു. ക്ഷേമബോർഡ് ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ക്ഷേമബോർഡ് അക്കൗണ്ട്സ് ഓഫീസർ ബിജുമോൻ ആർ.ബി അദ്ധ്യക്ഷത വഹിച്ചു. ഉപസമിതി അംഗം കെ. സുരേന്ദ്രൻ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ഷാജി ഇടപ്പള്ളി, പി.എം. അഷ്റഫ്, തൊഴിലുടമാ സംഘടനാ പ്രതിനിധികളായ കെ.എം. ഹസൻ, ഷാജഹാൻ ,അബ്ദുൾഖാദർ, ജൂനിയർ സൂപ്രണ്ട് സെയ്ദ്സിന്നി, എസ്.എ. വാഹിദ് എന്നിവർ പ്രസംഗിച്ചു. ഉപസമിതി അംഗം ബിജുമോഹൻ നോക്കുകൂലി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.