കുറുപ്പംപടി: പട്ടികജാതി ക്ഷേമ സമിതി പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമ കൊറെഗാവ് കേസിൽ വിചാരണ കൂടാതെ ജയിലിൽ അടച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി. കുറുപ്പംപടി സഹകരണ ബാങ്കിനു സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ പട്ടികജാതി ക്ഷേമസമിതി ജില്ല എക്സിക്യുട്ടീവ് അംഗം ഡോ.സി.ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.അശോകൻ, കെ.കെ.ശിവൻ, തങ്കപ്പൻ എന്നിവർ സംസാരിച്ചു. പി.കെ.എസ് ഏരിയ സെക്രട്ടറി കെ.സി. മനോജ് , ഏരിയ വൈസ് പ്രസിഡൻറ് പി.സി.ബാബു തുടങ്ങിയവർ പങ്കെടുത്തു.