കൊച്ചി: തൃക്കാക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനാവശ്യമായ സ്ഥലം അടിയന്തരമായി കണ്ടെത്തി നൽകണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷും സെക്രട്ടറി കെ.ആർ. റെനീഷും ആവശ്യപ്പെട്ടു. 2019ൽ 29 കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിച്ചതിൽ ജില്ലയ്ക്ക് അനുവദിച്ചതൊഴികെയുള്ള എല്ലാം പ്രവർത്തനമാരംഭിച്ചു. തൃക്കാക്കര സെന്ററിന് സ്ഥലം കണ്ടെത്തുന്നതിൽ വലിയ അനാസ്ഥയാണ് ജില്ലാ ഭരണകൂടം കാട്ടിയത്. ഡിസംബറിന് മുമ്പ് സ്ഥലം കണ്ടെത്തിയില്ലെങ്കിൽ തൃക്കാക്കരയ്ക്ക് കേന്ദ്രീയവിദ്യാലയം നഷ്ടപ്പെടും. തൃക്കാക്കരയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ലെങ്കിൽ ജില്ലയിലെ മറ്റു പ്രദേശങ്ങളും പരിഗണിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.