trafic-cone
റോഡ് വെട്ടി പൊളിച്ചിടത്ത് സ്ഥാപിച്ച ട്രാഫിക് റിഫ്ളക്ടർ കോൺ

ഏലൂർ: ഇ.എസ്.ഐ ഡിസ്പെൻസറി മുതൽ അംബാസഡർ സ്റ്റോപ്പ് വരെ ഗ്യാസ് പൈപ്പ് ലൈൈൻ ആവശ്യത്തിനായി റോഡുകുഴിച്ച മണ്ണ് കൂമ്പാരം കൂട്ടിയിരിക്കുന്നത് റോഡപകടങ്ങൾക്ക് കാരണമാകുന്നു. പി.വി.സി നിർമ്മിതമായ ട്രായാംഗിൾ രൂപത്തിലുള്ള റിഫ്ളക്ഷൻ ട്രാഫിക് കോൺ നിരത്തിയിട്ടുണ്ടെങ്കിലും എതിർവാഹനത്തിന്റെ ലൈറ്റിടക്കുമ്പോൾ കാഴ്ചകിട്ടാതെ ഇതിൽതട്ടി മറിഞ്ഞുവീഴുന്നു. കാറ്റടിച്ച് ട്രാഫിക് കോൺ പലയിടത്തും മറിഞ്ഞുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.