കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കണമെന്ന് കർഷക സംഘം ഐക്കരനാട് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പി.എം. യാക്കോബ് അദ്ധ്യക്ഷനായി. ടി.ടി. വിജയൻ, കെ.എൻ. മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു. പി. എം. യാക്കോബ് (പ്രസിഡന്റ് ), പി.വൈ.ബോബി (വൈസ് പ്രസിഡന്റ് ), മോൻസി വർഗീസ് (സെക്രട്ടറി ), മിനി സണ്ണി (ജോയിന്റ് സെക്രട്ടറി ), കെ. എൻ. മോഹനൻ നായർ (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.