കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ സഹകരണ ബാങ്കുകളിൽ കേരള റിസ്ക് ഫണ്ട് പദ്ധതി പ്രകാരം 419 പേർക്കായി 3,31,39,587 രൂപ റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.ഇത് സംബന്ധിച്ച ആന്റണി ജോൺ എം. എൽ.എയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.