കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഭൂതത്താൻകെട്ട് ഡിവിഷനിൽ പ്രധാന പദ്ധതിയായി ഓക്സിജൻ പാർക്ക് ആൻഡ് ജൈവ വൈവിധ്യ ഉദ്യാനം ആൻഡ് പച്ചതുരുത്ത് എന്ന പദ്ധതിക്ക് തുടക്കമായി. 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കുടി വെള്ളക്ഷാമം പരിഹരിക്കുന്നതിനായി നെല്ലിക്കുഴി പതിനൊന്നാം വാർഡിൽ കൊമ്പൻ പാറ കുടിവെള്ള പദ്ധതിക്കായി 24 ലക്ഷം രൂപയും 17-ാം വാർഡിൽ ചെളിക്കുഴിത്തണ്ട് എസ്.സി കോളനിയിൽ കുടി വെള്ള പദ്ധതിക്കായി 20 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ചെറുവട്ടൂർ മോഡൽ ഹൈസ്കൂളിന്റെയും നെല്ലിക്കുഴി ഗവ.ഹൈസ്കൂളിന്റെയും നവീകരണ പ്രവർത്തനങ്ങൾക്കായി നിലവിലുള്ള പദ്ധതിക്കു പുറമെ 30ലക്ഷം വകയിരുത്തിയിട്ടുണ്ട്. കല്ലിങ്ങപ്പടി സിൻസിയർ കവല റോഡ് 40 ലക്ഷം രൂപ, മുണ്ടക്കപ്പടി കുര്യപ്പാറമുകൾ ഹരിജൻ കോളനി റോഡ് 30 ലക്ഷം രൂപയും മേക്കരപ്പടി 314 റോഡിന് 20 ലക്ഷം, അമ്പലം പടി പാഴുർമോളം റോഡ് - 10 ലക്ഷഠ, പള്ളിപ്പടി ഏ ക്കുന്നം റോഡ് - 10 ലക്ഷം, ചെറുവട്ടൂർ പാറേ പീടിക പരിപ്പ് റോഡ് -15 ലക്ഷം, ആശാൻ പടി ശാസ്താ പടി റോഡ് 10 ലക്ഷം കുരുവി നാം പാറ പള്ളിപ്പടി റോഡ് - 15 ലക്ഷം,കുറ്റിലഞ്ഞി പള്ളിപ്പടി റോഡ് 10 ലക്ഷം സെന്റ് ജോർജ് സ്കൂൾ പടി കല്ലാനിപ്പടി റോഡ് 10 ലക്ഷം ഉൾപ്പെടെ 2.5 2 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. പ്രാരംഭ നടപടികൾ പൂർത്തീകരിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വരുന്നു.