കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയാ സമ്മേളനം 30, 31 തീയതികളിൽ പുത്തൻകുരിശ് കെ.വി. കുട്ടപ്പൻനഗറിൽ നടക്കും. നാളെ രാവിലെ 9.30 ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും വ്യവസായ നിയമ വകുപ്പ് മന്ത്രിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണി, ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ആർ. മുരളീധരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി. ദേവദർശനൻ, കെ.വി. ഏലിയാസ്, കെ.എസ്. അരുൺകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന നേതാവായ എം.പി.വർഗീസ് പതാക ഉയർത്തും. സമ്മേളനത്തിൽ 19 ഏരിയാകമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 144 പ്രതിനിധികൾ പങ്കെടുക്കും. വി.കെ. അയ്യപ്പൻ ചെയർമാനും എം.എ. വേണു സെക്രട്ടറിയുമായ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.