കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോറി, മിനിലോറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. പേട്ട ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം പെട്രോൾ പമ്പിന് സമീപം സമാപിച്ചു. ധർണ സി.ഐ. ടി. യു വൈറ്റില ഏരിയാ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖലാ പ്രസിഡന്റ് എ.എൻ. കിഷോർ, കെ.എസ്. സനീഷ്, ഇ.കെ. സന്തോഷ്, എം.എം. രാജേഷ്, സി.പി. ഷാജി, സി.പി. പോൾസൺ, കെ.കെ. അശോകൻ
തുടങ്ങിയവർ സംസാരിച്ചു.