ssk
മൂവാറ്റുപുഴ ഈസ്റ്റ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഹെഡ്മിസ്ട്രസ് രാധാമണിക്ക് ശാസ്ത്രഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ശാസ്ത്രപാർക്കിന് തുടക്കമായി. മൂവാറ്റുപുഴ ഈസ്റ്റ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഹെഡ്മിസ്ട്രസ് രാധാമണിക്ക് ശാസ്ത്രഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപസമതി ചെയർമാൻ ജൊസ് കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.ഒ സോളി വർഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഉഷമാനാട്ട് , ബി.പി.സി ആനിജോർജ് , ബി.ആർ.സി ട്രയിമാരായ ജിനുജോർജ്, ബെന്നിതോമസ് എന്നിവർ സസാരിച്ചു. ജില്ലയിലെ 15 സ്കൂളുകൾക്ക് 25,000രൂപയുടെ വീതം ശാസ്ത്രപഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.