കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യസുരക്ഷ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സാമൂഹ്യ മേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ സോഫി രാജൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷയിൽ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തെ കുറിച്ച് കോടനാട് എസ്.എച്ച്.ഒ സജി മർക്കോസ് ക്ലാസെടുത്തു. റോഷ്നി എൽദോ, കെ.ജെ.മാത്യു, ജോസ് .എ.പോൾ, വൽസ വേലായുധൻ, ഡോളി ബാബു, രജിത, അനാമിക ശിവൻ. കോഡിനേറ്റർ ജിജി, സാലി ബിജ്വായ്, അസി.സെക്രട്ടറി സേതു എന്നിവർ പ്രസംഗിച്ചു.