മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗവ.യു.പി സ്കൂൾ പായിപ്ര, ഗവ.എൽ.പി സ്കൂൾ മുടവൂർ, ഗവ.എൽ.ബി.എസ് തൃക്കളത്തൂർ, ഗവ.എൽ.പി.ജി.എസ് തൃക്കളത്തൂർ എന്നീ വിദ്യാലയങ്ങളിലെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്. പരിശീല പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് എം.എം.ഹംസ ക്ലാസ് നയിച്ചു.ഹെഡ് മാസ്റ്റർമാരായ പി.എ .സലിം, സഫിയ ടി .എസ്, പ്രസന്നകുമാരി സി .എം, റഹീമ ബീവി, പ്രോഗ്രാം കോഡിനേറ്റർ നൗഫൽ.കെ.എം എന്നിവർ സംസാരിച്ചു.