മൂവാറ്റുപുഴ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കിവരുന്ന ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിയായ കെസ്റു പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21നും 50നും ഇടയിൽ പ്രായമുള്ളതും ഒരുലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള യുവതി യുവാക്കൾക്ക് അപേക്ഷ നൽകാവുന്നതാണ്. അനുവദിക്കുന്ന വായ്പയുടെ 20% സബ്സീഡിയായി ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 0485- 2422458, 9744998342.