muuu

കൊച്ചി: പശ്ചിമഘട്ടത്തിലെ മുല്ലയാർ-പെരിയാർ നദികളുടെ സംഗമസ്ഥാനത്ത് 1895 ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ തടാകം, പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, തമിഴ്നാട്ടിലേക്ക് വെള്ളം എടുക്കുന്ന ടണൽ എന്നിവ ഉൾപ്പെടുന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. 1895 ൽ പ്രവർത്തനം ആരംഭിച്ച അണക്കെട്ടിന് ഇപ്പോൾ 125 വർഷത്തെ പഴക്കമുണ്ട്. നിർമ്മാണത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്ക് അണക്കെട്ടിന് നിശ്ചയിച്ച കാലാവധി 50 വർഷമായിരുന്നു. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം തമിഴ്നാട് സർക്കാർ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തി അണക്കെട്ടിന്റെ ആയുസ് പരമാവധി നീട്ടിക്കൊണ്ടുപോവുകയാണ്. 1964 മുതൽ അണക്കെട്ടിന്റെ ബലക്ഷയം കാരണം പലഘട്ടങ്ങളിലായി ജലസംഭരണശേഷി കുറച്ചു. പിന്നീട് കേന്ദ്രജലകമ്മിഷൻ നിർദ്ദേശിച്ച അറ്റകുറ്റപ്പണികൾ നടത്തി അണക്കെട്ട് ബലപ്പെടുത്തിയെന്നും ജലനിരപ്പ് വീണ്ടും ഉയർത്തണമെന്നും ആവശ്യപ്പെട്ട് 2000ൽ തമിഴ്നാട് രംഗത്തുവന്നു. ഇതിന്മേൽ കേരളവും തമിഴ്നാടും തമ്മിലുള്ള വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിച്ച് ജലനിരപ്പ് 142 അടിയായി ഉയർത്താൻ 2014 ൽ സുപ്രീംകോടതി വിധിച്ചു.

 പ്രധാന അണക്കെട്ട്

നീളം ......................... 1200 അടി

ഫൗണ്ടേഷനിൽ നിന്നുള്ള-

പരമാവധി ഉയരം........... 176 അടി.

ഫുൾ റിസർവോയർ ലെവൽ........... 152 അടി.

പരമാവധി ജലസംഭരണശേഷി............ 155 അടി.

 ബേബിഡാം

(പ്രധാന അണക്കെട്ടിന്റെ ഇടത് ഭാഗത്ത്)

നീളം ................... 240 അടി

ഉയരം..................... 54 അടി

 സ്പിൽവേ

( പ്രധാന അണക്കെട്ടിന്റെ വലതുവശത്ത്)

36 അടി നീളവും 16 അടി ഉയരവുമുള്ള 10 ഷട്ടറുകളും 40 അടി വീതിയും 16 അടി ഉയരവുമുള്ള 3 ഷട്ടറുകളും അടങ്ങുന്നതാണ് മുല്ലപ്പെരിയാർ സ്പിൽവേ. അണക്കെട്ടിൽ 136 അടിക്കുമുകളിൽ വരുന്ന ജലം സ്പിൽവേയിലൂടെ പെരിയാറിലേക്ക് തുറന്നുവിടാൻ സാധിക്കും.

 ടണൽ

തേക്കടിയിൽ വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന് തമിഴ്നാട്ടിലെ അപ്പർക്യാമ്പിലേക്ക്:

നീളം .............. 6300 അടി.

ടണലിലൂടെ ഒരുസെക്കൻഡിൽ തമിഴ്നാട്ടിലേക്ക് ഒഴുക്കാവുന്ന

പരമാവധി ജലത്തിന്റെ അളവ്.................. 2100 ഘനയടി

 അണക്കെട്ടിൽ അനുവദനീയമായ വെള്ളം