കളമശേരി: ഏലൂർ നഗരസഭയിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. നഗരസഭാ കണക്ടു വർക്ക് സെന്ററിൽ നടന്ന ജനപ്രതിനിധികൾക്കും കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർക്കുമായി നടന്ന പരീശീലന പരിപാടി ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ റിൻജു ഷിബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.എം. അയൂബ്, എസ്. ഷാജി, സരിതാ പ്രസിദൻ എന്നിവർ പങ്കെടുത്തു.