pp

എറണാകുളം കടമക്കുടി വില്ലേജ് ഫെസ്റ്റിനോടനുബന്ധിച്ച് പൊക്കാളി പാടത്ത് നെല്ല് കൊയ്യാനെത്തിയ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളെ ഫൈബർ വള്ളത്തിൽ കൊണ്ടുപോകുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വലവീശൽ, ഞണ്ടിനെ പിടിക്കൽ, പട്ടം പറത്തൽ, ഒരേക്കർ പൊക്കാളിപ്പാടത്തെ ഓട്ടവും ചാട്ടവും, വഞ്ചിതുഴയൽ, ചൂണ്ടയിടൽ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്