മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കൊളത്താക്കൊട്ടിൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സാമൂഹ്യമേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അനിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദുസജീവ് എന്നിവർ സംസാരിച്ചു. ബിന്ദു ബാബു സ്വാഗതവും സരിത മനോജ് നന്ദിയും പറഞ്ഞു. മേള 30ന് സമാപിക്കും.