vlm
വല്ലം ഫൊറോന പള്ളിയിൽ അമ്മത്രേസ്യായുടെ തിരുനാളിന് ഫാ. പോൾ മാടശ്ശേരി കൊടിയേറ്റുന്നു

പെരുമ്പാവൂർ: വല്ലം ഫൊറോന പള്ളിയിൽ അമ്മത്രേസ്യായുടെ തിരുനാളിന് ഫാ.പോൾ മാടശ്ശേരി കൊടിയേറ്റി. തിരുക്കർമ്മങ്ങൾ 31 വരെ നടത്തും. ഇന്ന് രാവിലെ 7ന് കുർബാനക്ക് ഫാ.ജോർജ് പുത്തൻപറമ്പിൽ കാർമികത്വം നൽകും. തുടർന്ന് ആദ്യാക്ഷരം കുറിക്കൽ, വൈകിട്ട് 6 ന് കുർബാന, ലദീഞ്ഞ്, നൊവേന, ഫാ. ഷോബി ജോണി കാർമികത്വം നൽകും. നാളെ രാവിലെ 6.45ന് അമ്മത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും എഴുന്നള്ളിച്ചുവയ്ക്കൽ, 7 ന് കുർബാനക്ക് ഫാ. പോൾ മാടശ്ശേരി കാർമിക്ത്വം നൽകും. ഞായറാഴ്ച രാവിലെ 5.30 നും, 7 നും, 8.30 നും കുർബാന. 10 ന് ആഘോഷമായ തുരുനാൾ പാട്ടുകുർബാന ഫാ. പോൾ മനയമ്പിള്ളി (വികാരി സെ.ജോർജ് ചർച്ച് കൂടാലപ്പാട്), വചന സന്ദേശം ഫാ. അലക്സ് കാട്ടേഴത്ത്, തുടർന്ന് പ്രദക്ഷിണം, വൈകിട്ട് 4ന് വി. കുർബാന, 5.50ന് ആഘോഷമായ വി. കുർബാന, ഫാ. അൻസിൽ മൈപ്പാൻ കാർമികത്വം നൽകും. തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം, രൂപം എടുത്തുവയ്ക്കൽ, എട്ടാമിടം നവംബർ 6, 7 തിയ്യതികളിൽ നടക്കും.