കൊച്ചി: മൂന്ന് ദിവസത്തെ ഔദ്യോഗിക ലക്ഷദ്വീപ് സന്ദർശത്തിനായി കേന്ദ്രസഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് അഗത്തിയിൽ എത്തും. അഹഗത്തിയിലെ അലങ്കാര മത്സ്യ ഹാച്ചറിയും കോഴിവളർത്തൽ ഫാമും സന്ദർശിക്കും. തുടർന്ന് മത്സ്യ തൊഴിലാളികളുമായും കോഴി കർഷകരുമായും ഡി.സി ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചർച്ച നടത്തും.
കവരത്തിയിൽ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഫിഷറീസ് മ്യൂസിയം, കടൽപായൽ കേന്ദ്രം എന്നിവ സന്ദർശിക്കുകയും കടൽപായൽ സംരഭകരുമായി ചർച്ച നടത്തുകയും ചെയ്യും. തുടർന്ന് ബംഗാരം ദ്വീപിലെ കടലാമകളുടെ പ്രജനന സ്ഥലങ്ങൾ മുതലായവ സന്ദർശിക്കും. ഉച്ചക്കുശേഷം ബോട്ടിൽ തിണ്ണകര ദ്വീപ് സന്ദർശിക്കുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
31ന് ബംഗാരത്തുനിന്നും അഗത്തിയിൽ എത്തുന്ന അദ്ദേഹം ദ്വീപിലെ ദേശീയ ഏകതാ ദിനം, ആസാദി കാ അമൃത് മഹോത്സവ് പരിപാടികളിൽ പങ്കെടുത്ത കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിൽ അദ്ദേഹം പ്രാദേശിക പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കൊടുങ്ങലൂരിൽ ക്ഷേത്ര ദർശനം നടത്തിയ ശേഷം ഡൽഹിയിലേക്ക് തിരിക്കും.