പറവൂർ: കൊടുവഴങ്ങ ശ്രീനാരായണക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും വയലാർ ഗാനങ്ങളുടെ അവതരണവും നടന്നു. കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ഷൈവിൻ, സുഗതൻ, രത്നമ്മ ഗോവിൻ, ടി.വി. പ്രകാശൻ, എം.കെ. ശശി കെ.എൻ. ഉണ്ണി എന്നിവർ സംസാരിച്ചു. എൻ. കുമാരൻ, അക്ഷര ഷൈവിൻ എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു.