akaeu
ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയിസ് യൂണിയൻ (എ.കെ.എ.ഇ.യു) സംഘടിപ്പിച്ച തൊഴിൽ സംരക്ഷണ യാത്രക്ക് ആലുവ പറവൂർ കവയിൽ കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ

ആലുവ: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ സ്‌ക്രാപ്പേജ് നയങ്ങൾക്കെതിരെ ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയിസ് യൂണിയൻ (എ.കെ.എ.ഇ.യു) സംഘടിപ്പിച്ച തൊഴിൽ സംരക്ഷണയാത്രയ്ക്ക് ആലുവ പറവൂർ കവലയിൽ കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജാഥാ ക്യാപ്ടനും യൂണിയൻ ജനറൽ സെക്രട്ടറിയുമായ പാളയം ബാബുവിനെ കടുങ്ങല്ലൂർ കോൺഗ്രസ് ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എ. ഹൈദ്രോസ് സ്വീകരിച്ചു. അൻസാർ, ഷാജഹാൻ, ആകാശ് ആലുങ്കൽ, ആദർശ് ഉണ്ണിക്കൃഷ്ണൻ, ഷിരാജ് എന്നിവർ സംസാരിച്ചു.