mla
കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി വെളിച്ചെണ്ണ ഉൽപാദന യൂണിറ്റ് എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, പി.എ. മുഹമ്മദ് സലീം, പഞ്ചായത്ത് അംഗങ്ങളായ ജിജി ശെൽവരാജ്, ശശികല രമേശ്, രജിത ജെയ്മോൻ, ബാങ്ക് ഭരണസമിതിയംഗങ്ങളായ പി.പി. അൽഫോൻസ്, ആന്റു ഉതുപ്പാൻ, പി.വി. മനോജ്, ബാങ്ക് സെക്രട്ടറി ടി.കെ. എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.