ente-jill

കൊച്ചി: സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളിൽ ഫോണിൽ ബന്ധപ്പെടാനും സജ്ജമാക്കിയ എന്റെ ജില്ല മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ ആളുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു. നിലവിൽ 1265 ഓഫീസുകളിലെ വിവരങ്ങൾ ആപ്പിൽ അറിയാനും ഓഫീസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും സാധിക്കും. ആപ്പിന്റെ ഗുണഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ കളക്ടറുടെയും അസിസ്റ്റന്റ് കളക്ടറുടെയും നേതൃത്വത്തിൽ വിലയിരുത്തും. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും ഏതെങ്കിലും ഓഫീസിൽ ദുരനുഭവം നേരിട്ടാൽ മേലധികാരികളെ അറിയിക്കാനും ആപ്പ് വഴി സാധിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സർക്കാർ ഓഫീസുകളുടെ ലൊക്കേഷൻ കണ്ടെത്താനും ഫോണിലും ഇമെയിലിലും ബന്ധപ്പെടാനും പ്രവർത്തനം വിലയിരുത്താനും പരാതി നൽകാനുമുള്ള സൗകര്യമാണ് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ച എന്റെ ജില്ല ആപ്ലിക്കേഷനിലുള്ളത്.