snc
എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആലുവ ശ്രീനാരായണ ക്ലബ്ബ് ആദരിച്ചപ്പോൾ

ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ, യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ, ശാഖാ പ്രസിഡന്റ് ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് രാജേഷ് തോട്ടക്കാട്ടുകര, ഇ.ഡി. സോമൻ, ആർ.കെ. ശിവൻ, പി.എം. വേണു എന്നിവർ സംസാരിച്ചു.