കൊച്ചി: കൈത്തറി മേഖലയിൽ സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭകരെ ആകർഷിക്കുന്നതിനും തൊഴിൽരഹിതരായവർക്ക് കൈത്തറി മേഖലയിൽ ഉത്പാദന യൂണിറ്റുകൾ തുടങ്ങി സ്വയംതൊഴിൽ കണ്ടെത്തുകയുമാണ് ലക്ഷ്യമിടുന്നത്. പുതിയ സംരംഭം ആരംഭിക്കുന്നതിന് മുതൽമുടക്കുന്ന സംരംഭകർക്ക് ബാങ്കിൽ ലോണിന് അനുപാതികമായി സ്ഥിരനിക്ഷേപത്തിന് 40% (4,00,000 രൂപ), പ്രവർത്തന മൂലധനത്തിന്റെ 30% (1,50,000 രൂപ) ധനസഹായമായി ലഭിക്കും. വിവരങ്ങൾക്ക് : 0484 2421461, 9847205045.