pic
കോതമംഗലത്ത് നടന്ന മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്ത്

കോതമംഗലം/മൂവാറ്റുപുഴ: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് മെയിന്റനൻസ് ട്രൈബ്യുണൽ മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ പരാതികൾ പരിഹരിക്കുന്നതിന് പ്രാദേശിക അടിസ്ഥാത്തിൽ അദാലത്ത് നടത്തി. കോതമംഗലം താലൂക്ക് തല അദാലത്ത് കോതമംഗലം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്നു. 35 പരാതിയിൽ 20 എണ്ണം പരിഹരിച്ചു. നവംബർ മാസം 2, 9, 16, 25 തീയതികളിൽ തുടർന്നും അദാലത്തുകൾ പ്രാദേശിക അടിസ്ഥാനത്തിൽ നടത്താൻ ട്രൈബ്യുണൽ തീരുമാനിച്ചിട്ടുണ്ട്. ആർ.ഡി.ഒ പി.എൻ അനി, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ.കെ. വർഗീസ്, കെ.ആർ ബിബിഷ് , അനു.എസ് എന്നിവർ നേതൃത്വം നൽകി.