പറവൂർ: അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാംമോഹൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി കാർഡ് വിതരണവും മുഖ്യപ്രഭാഷണവും സംസ്ഥാന കമ്മിറ്രിഅംഗം വി.ജി. മൈക്കിൾ നിർവഹിച്ചു. പിരിഞ്ഞുപോകുന്ന അംഗങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി. സെക്രട്ടറി ഹസൻ, വി. ബാബു, ഒ.എൻ. ശശിധരൻ, അനിൽകുമാർ, വേണുഗോപാൽ, എം.ആർ. വേണുഗോപാൽ, കണ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ആർ. ശിവകുമാർ (പ്രസിഡന്റ്), ടി.എ. ബിനു (വൈസ് പ്രസിഡന്റ്), എം.എസ്. സുധി (സെക്രട്ടറി), വി.ടി. ബിജു (ജോയിന്റ് സെക്രട്ടറി), എം. കണ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.