മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപകന്റേയും ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അദ്ധ്യാപകന്റേയും ഒഴിവുണ്ട്. മലയാളം തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 3ന് രാവിലെ 10നും ഫിസിക്സിലേക്കുള്ള അഭിമുഖം 11.30നും സ്കൂൾ ഓഫീസിൽ വച്ചു നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ശിവൻകുന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ), മാത്തമാറ്റിക്സ് (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), എന്നീ വിഷയങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 1ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ എത്തിചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.