ആലുവ: മദ്ധ്യകേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഒറ്റയാൾ സമരം. ആലുവ കൊടികുത്തുമല സ്വദേശിനി മുനീറ ഷമീറാണ് ആലുവയിൽ ഗാന്ധിപ്രതിമക്ക് മുമ്പിൽ സമരം നടത്തിയത്. പിന്തുണയുമായി നിരവധി സംഘടനകളെത്തി.
മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മുനീറയുടെ പ്രതിഷേധം. സേവ് കേരള ബ്രിഗേഡ് സംസ്ഥാന പ്രസിഡന്റ് അഡ്വ. റസൽ ജോയി സമരം ഉദ്ഘാടനം ചെയ്തു.