കൊച്ചി: എറണാകുളം ചിറ്റൂർ റോഡ് വൈ.എം.സി.എ ഹാളിൽ ഇന്നലെ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ 23 പരാതികൾ തീർപ്പാക്കി. 102 പരാതികളാണ് ആകെ പരിഗണിച്ചത്. 69 എണ്ണം അടുത്ത അദാലത്തിലേക്കായി മാറ്റിവച്ചു. പത്ത് പരാതികളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടി. കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, അംഗം അഡ്വ. ഷിജി ശിവജി എന്നിവർ പങ്കെടുത്തു. അദാലത്ത് ഇന്നും തുടരും.