പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിക്കൊരു ലൈബ്രറി പദ്ധതി തുടങ്ങി. ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ശ്രീകുമാർ സ്കൂൾ ഗൈഡ് ആർച്ച പി. മനോജിൽനിന്ന് സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, സ്കൗട്ട് മാസ്റ്റർ കെ.പി. സജീമോൻ, ഗൈഡ് ക്യാപ്ടൻമാരായ ആർ. ശ്രീകല, സീന എന്നിവർ സംസാരിച്ചു.