പെരുമ്പാവൂർ: 67-ാമത് ദേശീയ ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കള്ളനോട്ടം എന്ന സിനിമയുടെ നിർമ്മാതാവ് ലിജോ ജോസഫിനെ ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹനനും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി ശശിയും ചേർന്ന് പുരസ്‌കാരം നൽകി ആദരിച്ചു. മാലിൽ ജോസഫിന്റെ മകനായ ലിജോ ജോസഫിന് 2017 ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം അർഹതക്കുള്ള അംഗീകാരമാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോദനം അർപ്പിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ സി.പി.ഐ നേതാക്കളായ ഷിൻസിയ ഷാഹിദ്, വിലാസിനി സുകുമാരൻ, സിന്ധു വിശ്വനാഥൻ, ഫാസിൽ നെടുങ്ങാട്ട് കുടി, ഷാജഹാൻ നെടുമങ്ങാട്ടു കുടി, സി.പി.ഐ ഒക്കൽ സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് എം.വി എന്നിവർ പങ്കെടുത്തു.