പള്ളുരുത്തി: കൊച്ചി തുറമുഖവും അനുബന്ധ മേഖലകളും സംരക്ഷിക്കണമെന്ന് സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വികലമായ വികസനപദ്ധതി കാരണമാണ് കൊച്ചി തുറമുഖം വ്യാവസായികവും സാമ്പത്തികമായും തകരുന്നത്. കായലിൽ അടിഞ്ഞുകൂടിയ എക്കലും പോളപ്പായലും നീക്കംചെയ്യണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ, പി. എ. പീറ്റർ എന്നിവർ ചർച്ചക്ക് മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി ടി. വി. അനിത എന്നിവർ സംസാരിച്ചു.

പി. എ. പീറ്റർ സെക്രട്ടറിയായി 19 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കെ. എസ്. രാധാകൃഷ്ണൻ, കെ. പി. ശെൽവൻ, എം. എസ്. ശോഭിതൻ, പി. എസ്. ഹരിദാസ്, പി. ആർ. വിജയൻ, കെ. കെ. സുരേഷ് ബാബു, പി. ബി. ദാളോ, വി.എ. ശ്രീജിത്ത്, കെ.എൻ. സുനിൽ, എ.എം. ഷെരീഫ്, പി.ആർ.രചന, പി.എസ്. വിജു, ജെയ്സൻ ടി. ജോസ്, വി.എം. ഉണ്ണിക്കൃഷ്ണൻ, വി.കെ. വിനയൻ, ടി.ജെ. പ്രിൻസൻ, എ.എക്സ്. ആന്റണി ഷീലൻ, എൻ.എസ് .സുനീഷ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.