മൂവാറ്റുപുഴ: അഖിലേന്ത്യാ കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കൃഷി മന്ത്രിയായിരുന്ന വി.വി.രാഘവന്റെ 17-മത് അനുസ്മരണ സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മിഷൻ അംഗം കെ. കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം ടി.എം.ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പോൾ പൂമറ്റം,സി.പി.ഐ ജില്ലാ കമ്മറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസ് തുടങ്ങിയവർ സംസാരിച്ചു.