covid

കൊച്ചി:ജില്ലയിൽ ഇന്നലെ 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1265 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 28 പേർക്കും 3 ആരോഗ്യ പ്രവർകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 930 പേർ രോഗ മുക്തി നേടി. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് 12277 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇന്നലെ 22210 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 2573 ആദ്യ ഡോസും, 19637 സെക്കന്റ് ഡോസുമാണ്. ഇതിൽ കൊവിഷീൽഡ് 20957 ഡോസും, 1219 ഡോസ് കൊവാക്‌സിനും, 34 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.ഇന്നലെ 324 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1987 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.ഇതില്‍ 248 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.വാക്‌സിനേഷന്‍ സംശയനിവാരണത്തിന് 9072303861, 9072303927, 9072041171, 9072041172.