krishi-paravur
കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കർഷകരെ സഹായക്കുന്നതിന് പൊക്കാളി നെല്ലുകൾ കൊയ്തെടുക്കുന്നു

പറവൂർ: പൊക്കാളി പാടത്ത് കൊയ്ത്ത് പുരോഗമിക്കുന്നതിനിടെ തൊഴിലാളികളെ കിട്ടാതായതോടെ കർഷകരെ സഹായക്കാൻ വിദ്യാർത്ഥികൾ പാടത്തിറങ്ങി. കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിലെ കുട്ടികർഷകരാണ് കോട്ടുവള്ളി പഞ്ചായത്തിലെ കളത്തുംപടി പാടശേഖരത്ത് നെല്ല് കൊയ്തെടുത്തത്. വിദ്യാർത്ഥികളോടൊപ്പം ഹോസ്റ്റൽ ഡയറക്ടർ ഫാ. സംഗീത് ജോസഫും ഒത്തുചേർന്നു.

നെല്ല് കൊയ്തും കറ്റകൾ ചെറുവഞ്ചിയിൽ കരയിലെത്തിച്ചും നൽകി. കെ.ആർ. സിറിയക്കാണ് കളത്തുംപടി പാടശേഖര സമിതിക്ക് സൗജന്യമായി പൊക്കാളിപാടം കൃഷിക്കായി നൽകിയത്. കൈതാരത്തുള്ള പത്ത് ഏക്കർ പൊക്കാളി പാടത്ത് ബോയിസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കൃഷി ചെയ്യുന്നുണ്ട്.