shiyas
ആലുവയുടെ പ്രളയഭീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക്ക് കോൺഗ്രസ് കേരള ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പ്രതിപക്ഷമായിരുന്നപ്പോൾ മുല്ലപ്പെരിയാറിൽ പുതിയഡാം നിർമ്മിക്കണമെന്ന് പറയുകയും ഭരണത്തിലേറിയപ്പോൾ ഡാം സുരക്ഷിതമാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന സർക്കാരാണ് പിണറായി വിജയന്റെതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

പെരിയാറിലെ ചെളിയും മണലും നീക്കംചെയ്ത് ആലുവയുടെ പ്രളയഭീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക്ക് കോൺഗ്രസ് കേരള ആലുവ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് രാജീവ് മുതിരക്കാട് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ സിബി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എസ്. പ്രകാശൻ, യു.ഡി.ഫ് മണ്ഡലം കൺവീനർ ലത്തീഫ് പൂഴിത്തറ, എൻ.ഒ. ജോർജ്, ടി.എം. സൂരജ്, അൽത്താഫ് സലിം, മുനിറ ഷെമീർ, ദീപക്ക് മങ്ങാമ്പിള്ളി, ലൈബി വർഗീസ്, വിഷ്ണു ശിവൻ തുടങ്ങിയവർ സംസാരിച്ചു.