കൊച്ചി: കേരളകോൺഗ്രസ് (ജേക്കബ്) മുൻ ചെയർമാൻ ടി.എം. ജേക്കബിന്റെ 10 ാം ചരമവാർഷികത്തോടനുബന്ധിച്ച് 30, 31, നവംബർ 1 തീയതികളിൽ എല്ലാജില്ലകളിലും അനുസ്മരണചടങ്ങ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചക്ക് 2.30ന് ബി.ടി.എച്ച് ഹാളിൽ നടക്കുന്ന സംസ്ഥാനതല അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട്ട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് എറണാകുളം ജില്ല ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ മുഖ്യപ്രഭാഷണവും, പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇതോടനുബന്ധിച്ച് അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ അന്നദാനവും വസ്ത്രവിതരണവും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ, ജില്ല പ്രസിഡന്റ് ഇ.എം. മൈക്കിൾ. ഹൈപ്പവർ കമ്മിറ്റി അംഗം എം.എ. ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.