palli-
പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവക്ക് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സ്വീകരണവും അനുമോദന യോഗവും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിറവം: പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവക്ക് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണവും അനുമോദന യോഗവും നടത്തി. അനൂപ് ജേക്കബ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ് അദ്ധ്യക്ഷനായി.

ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ, ഫാ.ഗീവർഗീസ് ജോൺ, ഫാ.ബാബു മടക്കാലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൻ ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജു ജോൺ, ബീന ഏലിയാസ്, അസോസിയേഷൻ അംഗം തോമസ് പായം കുടിയിൽ, ജോസി ഐസക്, ലിസ പീറ്റർ, സാന്ദ്ര ബെന്നി, എൽദോസ് ജോൺ എന്നിവർ സംസാരിച്ചു.

ബാവ തിരുമേനിക്ക് ഇടവകയുടെ ഉപഹാരം വികാരി ഫാ. അബ്രാഹം പാലപ്പിളളിയും ഇടവകയുമായുള്ള ആത്മബന്ധം സൂചിപ്പിക്കുന്ന ബാവ തിരുമേനിയുടെ ചിത്രമടങ്ങിയ പെയിന്റിംഗ് ആത്മീയ സംഘടനകളുടെ പ്രതിനിധി യു.തോമസ് പറയംകുടിയിലും നൽകി.