socialfair
മരടിൽ സാമൂഹ്യ മേള, ജെൻഡർ റിസോഴ്സ് സെൻറർ വരാഘോഷം എന്നിവ നഗരസഭാ ചെയർമാൻ ആൻറണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

മരട്: എറണാകുളം ജില്ലാ കുടുംബശ്രീ മിഷന്റെയും മരട് നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യമേള, ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷം എന്നിവയ്ക്ക് തുടക്കം കുറിച്ചു. മരട് എസ്.എൻ പാർക്കിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഇൻചാർജ് മിനി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർ ദിഷ പ്രതാപൻ, കമ്മ്യൂണിറ്റി കൗൺസിലർ കെ.കെ. മേരി എന്നിവർ സംസാരിച്ചു.