bus
വാഹന പരിശോധന

തൃക്കാക്കര: വാതിൽ ഘടിപ്പിക്കാത്ത ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ഇന്നലെ വൈറ്റില, പനമ്പള്ളി നഗർ, എം.ജി റോഡ്, പാലാരിവട്ടം,കളമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വാതിൽ ഘടിപ്പിക്കാതെ സർവീസ് നടത്തിയതിന് 10 ബസുകൾക്കെതിരെയും,
അനധികൃതമായി പാർക്ക് ചെയ്തതിന് ഇരുപതോളം വാഹനങ്ങൾക്കെതിരെയും സൺഫില്ലിം ഓടിച്ചതിന് അഞ്ചുവാഹനങ്ങൾക്കെതിരെയും എയർ ഹോൺ ഉപയോഗിച്ചതിന് രണ്ടുവാഹനങ്ങൾക്കെതിരെയും സൈലെൻസർ മാറ്റം വരുത്തിയതിന് രണ്ട് വാഹനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വാതിൽ പാളികൾ പുറത്തേക്ക് തുറന്നു കെട്ടിവച്ച സ്വകാര്യ ബസുകളും പരിശോധയിൽ കുടുങ്ങി. എൻഫോഴ്മെന്റ് ആർ.ടി.ഒ ജി.അനന്തകൃഷ്ണന്റെ നിർദേശത്തെ തുടർന്ന് ഇൻസ്‌പെക്ടർ ബിജോയ് പീറ്റർ, അസി. മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ബിനു എൻ.എസ്, സജിത്ത് ടി.എസ്, ഗുമുദേഷ് സി.എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.