നെട്ടൂർ: തിരുനെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ദീപക്കാഴ്ച, പൂമൂടൽ എന്നിവ നവംബർ 4ന് നടക്കും. പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് നടതുറപ്പ്, അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽപൂജകൾ. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, പൂമൂടൽ, അത്താഴപൂജ.