പിറവം: നഗരസഭയിൽ കരവട്ടെ കുരിശ് ജംഗ്ഷനിലെ അറ്റ്‌ലാന്റിക് ബിൽഡിംഗിൽ 20 വർഷമായി പ്രവർത്തിക്കുന്ന സപ്ലൈ-കോ സൂപ്പർ മാർക്കറ്റ് പിറവം പാലത്തിനു സമീപമുള്ള സപ്ലൈ കോ സബർബൻ മാളിൽ ലയിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നിവേദനം നൽകി. നഗരത്തിലെത്തുന്നവർക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്താണ് നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ജനഹിതത്തിനെതിരായ തീരുമാനം സർക്കാർ ഉപേക്ഷിക്കണമെന്ന് എൽ.ഡി.എഫ് പിറവം മുനിസിപ്പൽ സമിതി ഭാരവാഹികളായ ടി. കെ തോമസ്, സോജൻ ജോർജ്, കെ.സി.തങ്കച്ചൻ, സജി ചേന്നാട്ട്, രാജു തെക്കൻ എന്നിവർ സിവിൽ സപ്ലൈസ് മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.