akdskundannoor
കുണ്ടന്നൂർ ശ്രീഭഗവൽ സഹായ സംഘം എ.കെ.ഡി.എസ് 261-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും, പുസ്തക വിതരണവും സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ടി.കെ. സോമനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

കുണ്ടന്നൂർ: ശ്രീഭഗവൽ സഹായസംഘം എ.കെ.ഡി.എസ് 261-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും പുസ്തക വിതരണവും നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ. സോമനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. സച്ചിതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ക്യാഷ് അവാർഡും പുസ്തക വിതരണവും നഗരസഭ ഡിവിഷൻ കൗൺസിലർ ശോഭാ ചന്ദ്രൻ നിർവഹിച്ചു. ധീവരസഭ താലൂക്ക് മഹിളാ പ്രസിഡന്റ് ലളിത സോമനാഥൻ, ധീവര യൂത്ത് മൂവ്മെന്റ് സെക്രട്ടറി സൗരഭ് സത്യൻ, സംഘം മഹിള പ്രസിഡന്റ് മിനി സരസൻ, ഷിജിമോൻ, വൈസ് പ്രസിഡന്റ് ഉൽപ്പലാക്ഷൻ എന്നിവർ പ്രസംഗിച്ചു.