kslu
ലൈബ്രേറിയൻസ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരുടെ ജോലി സ്ഥിരത ഉറപ്പാക്കണമെന്നും സേവന വേതന വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്തി ലൈബ്രേറിയൻമാരുടെ ജീവിത ഭദ്രത ഉറപ്പുവരുത്തണമെന്ന് ലൈബ്രേറിയൻസ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കൺവെൻഷൻ കേരള സ്റ്റേറ്റ് ലൈബ്രറികൗൺസിലിനോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ കൂടിയ ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ.രഘു ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. തൂലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻമാസ്റ്റർ, യൂണിയൻ താലൂക്ക് സെക്രട്ടറി പി.ഒ. ജയൻ, യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി കെ.ജി. ലാലു, വത്സല സോമൻ, ബിനിമുരളീധരൻ, റാണി സാബു, ജയ്സൺ ടി.എ എന്നിവർ സംസാരിച്ചു.