മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
മാസ്ക്കുകളും സാനിറ്റൈസറും തെർമൽ സ്കാനർ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. പായിപ്ര ഗവ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് റഹീമബീവി വി.എ, സീനിയർ അസിസ്റ്റന്റ് നൗഫൽ കെ.എം, പി.ടി.എ അംഗം നൗഷാദ്.പി.ഇ , മുഹ്സിന.പി.കെ, സഹദിയ.കെ.എം, ചാന്ദ്നി.സി.ശശി എന്നിവർ സംസാരിച്ചു.