കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്​റ്റന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതികവിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത ബിരുദവും പി.ജി.ഡി.സി.എയോ പാസായിരിക്കണം. അപേക്ഷകൾ നവംബർ 9നു മുമ്പായി പഞ്ചായത്തിൽ ലഭിക്കണം.